ചിറയിൻകീഴ്: എസ്.എൻ.ഡി.പി യോഗം ചിറയിൻകീഴ് യൂണിയനും ടോപ് നോച്ച് ഐ.എ.എസ് അക്കാഡമിയും സംയുക്തമായി സിവിൽ സർവീസ് പരീക്ഷയിൽ പങ്കെടുക്കുന്നതിനെക്കുറിച്ച് സൗജന്യ മെഗാ സെമിനാർ നടത്തും. 30ന് രാവിലെ 11ന് ചിറയിൻകീഴ് സഭവിള ശ്രീനാരായണാശ്രമത്തിലെ ലൈബ്രറി ഹാളിൽ സീനിയർ ഐ.എ.എസ് ഫാക്കൽറ്റി എ.യു.പ്രസാദ് ക്ലാസ് നയിക്കും.

സിവിൽ സർവീസ് പ്രിലിമിനറി പരീക്ഷയ്ക്കുവേണ്ട മാർഗനിർദ്ദേശങ്ങൾ,മെയിൻ പരീക്ഷ എങ്ങനെ പാസാവാം,ഇന്റവ്യൂ എങ്ങനെ വിജയകരമായി പൂർത്തിയാക്കാം എന്നീ കാര്യങ്ങളിൽ മാർഗനിർദ്ദേശവുമുണ്ടാകും. എസ്.എസ്.എൽ.സി - പ്ലസ് ടു വിദ്യാർത്ഥികൾക്കും കേന്ദ്ര സംസ്ഥാന സർക്കാരുകൾ നടത്തുന്ന എസ്.എസ്.സി,പി.എസ്.സി പരീക്ഷയെഴുതുന്ന ഉദ്യോഗാർത്ഥികൾക്കും സെമിനാറിൽ പങ്കെടുക്കാം. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 9447044220, 9447569512.