1

പോത്തൻകോട്: ലക്ഷ്മീ വിലാസം ഹൈസ്കൂളിലെ പ്രതിഭാസംഗമം മന്ത്രി ജി.ആർ. അനിൽ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് എം.എ. ഉറൂബ് അദ്ധ്യക്ഷനായി. അസി. കളക്ടർ സാക്ഷി മോഹൻ ചടങ്ങിൽ മുഖ്യാതിഥിയായി. എസ്.എസ്.എൽ.സി പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും എപ്ലസ് നേടിയ 159 വിദ്യാർത്ഥികളെയും 9 എ പ്ലസ് നേടിയ 37 വിദ്യാർത്ഥികളെയും അനുമോദിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ടി.ആർ. അനിൽ, ജില്ലാ പഞ്ചായത്തംഗം കെ. വേണുഗോപാലൻ നായർ, ബ്ലോക്ക് പഞ്ചായത്തംഗം മലയിൽക്കോണം സുനിൽ, സ്കൂൾ പ്രഥമാദ്ധ്യപിക അനീഷ് ജ്യോതി, പഞ്ചായത്തംഗങ്ങളായ എസ്.ഷീജ, അബിൻ ദാസ്, വർണ ലതീഷ്, സ്കൂൾ മാനേജർ വി.രമ, ഡെപ്യൂട്ടി എച്ച്. എം. രാജീവ് പി.നായർ, മാതൃ സംഗമം കൺവീനർ ജാസ്മിൻ സുലൈമാൻ തുടങ്ങിയവർ പങ്കെടുത്തു.