തിരുവനന്തപുരം: ലോക സംഗീതദിനത്തോടനുബന്ധിച്ച് വയലാർ രാമവർമ്മ സാംസ്‌കാരികവേദി ഏർപ്പെടുത്തിയ വയലാർ സംഗീതരത്ന പുരസ്‌കാരം നൽകി.
സംഗീതജ്ഞൻ ആലപ്പി ശ്രീകുമാറിന് മരണാനന്തര ബഹുമതിയായി നൽകിയ പുരസ്കാരം സ്വാമി ഗുരുരത്നം ജ്ഞാനതപസ്വിയിൽ നിന്ന് ആലപ്പി ശ്രീകുമാറിന്റെ ഭാര്യ കമലാ ലക്ഷ്മി ഏറ്റുവാങ്ങി. വയലാർ ആലപ്പി ശ്രീകുമാർ പുരസ്‌കാരം സംഗീതജ്ഞ ബി.അരുന്ധതിക്ക് നൽകി. വയലാർ സാംസ്‌കാരികവേദി പ്രസിഡന്റ് ഡോ.ജി.രാജ്‌മോഹന്റെ അദ്ധ്യക്ഷതയിൽ ചേർന്ന സമ്മേളനം സ്വാമി ഗുരുരത്നം ജ്ഞാനതപസ്വി ഉദ്ഘാടനം ചെയ്തു.
ഡോ.ജോർജ് ഓണക്കൂർ ആലപ്പി ശ്രീകുമാർ അനുസ്‌മരണം നടത്തി. മുൻ സ്‌പീക്കർ എം.വിജയകുമാർ, മുൻമന്ത്രി വി.എസ്.ശിവകുമാർ,ബി.ജെ.പി സംസ്ഥാന സെക്രട്ടറി അഡ്വ.സുരേഷ്,കോട്ടുകാൽ കൃഷ്ണകുമാർ,ജി.എസ്.പ്രദീപ്,രാജീവ് ഒ.എൻ.വി,ഡോ.കെ.ഓമനക്കുട്ടി,സെക്രട്ടറി മണക്കാട് രാമചന്ദ്രൻ,മുക്കംപാലമൂട് രാധാകൃഷ്ണൻ,ജി.വിജയകുമാർ,സതി തമ്പി, ജയശ്രീ ഗോപാലകൃഷ്ണൻ,ഗോപൻ ശാസ്തമംഗലം എന്നിവർ പങ്കെടുത്തു.