കടയ്ക്കാവൂർ: കായിക്കര ആശാൻ മെമ്മോറിയൽ അസോസിയേഷനും ആശാൻ ജന്മശതാബ്ദി ഗ്രന്ഥശാലയും സംയുക്തമായി കായിക്കര ആശാൻ സ്മാരക ഓപ്പൺ ഓഡിറ്റോറിയത്തിൽ നടത്തിയ പ്രതിമാസചർച്ചയിൽ വയലാർ കവിതകൾ എന്ന വിഷയത്തിൽ രാജാചന്ദ്രൻ മുഖ്യപ്രഭാഷണവും സനിൽ നീറുവിള അനുബന്ധപ്രഭാഷണവും നടത്തി. അശോകൻ കായിക്കര,പ്രകാശ് വക്കം,പ്രസേന,സിന്ധു,മോഹനൻ കായിക്കര എന്നിവർ പങ്കെടുത്തു.പ്രകാശ് പ്ലാവഴികം,പ്രസേന സിന്ധു,അശോകൻ കായിക്കര,വെട്ടൂർ ശശി,ജി.മനോഹർ വർക്കല എന്നിവർ കവിതകൾ അവതരിപ്പിച്ചു.രാമചന്ദ്രൻ കരവാരം മോഡറേറ്ററായിരുന്നു.