kifbi

തിരുവനന്തപുരം: പ്രതിപക്ഷം വിവാദമാക്കിയ 'മസാല ബോണ്ട് ' മുഴുവനും അടച്ചു തീർത്തതായി ധനമന്ത്രി കെ.എൻ. ബാലഗോപാൽ നിയമസഭയെ അറിയിച്ചു. കിഫ്ബിയുടെ പ്രവർത്തനം അവസാനിപ്പിക്കാൻ ഭരണപരിഷ്‌കാര കമ്മിഷൻ ശുപാർശ നൽകിയിട്ടില്ല.
കിഫ്ബിയുടെ പ്രവർത്തനങ്ങൾ എല്ലാ മണ്ഡലത്തിലും നന്നായി നടക്കുന്നുണ്ട്. കിഫ്ബിയുടെ പ്രവർത്തനം നിലയ്ക്കുന്നുവെന്ന വാർത്തകൾ വസ്തുതാവിരുദ്ധമാണ്. കേന്ദ്രസർക്കാർ നിലപാടുകാരണം ഫണ്ട് ലഭ്യതയ്ക്ക് കുറവു വന്നിട്ടുണ്ട്. കിഫ്ബിയുടെ കടം സംസ്ഥാനത്തിന്റെ പൊതുകടത്തിൽ ഉൾപ്പെടുത്തിയ കേന്ദ്രനടപടി പ്രതിവർഷം 12,500 കോടിയുടെ നഷ്ടമുണ്ടാക്കുന്നുണ്ട്. എന്നിട്ടും പ്രവൃത്തികൾ മുടങ്ങാതെ മുന്നോട്ടു കൊണ്ടുപോകുന്നു.
ദീർഘകാലത്തേക്കുള്ള പദ്ധതികളാണ് കിഫ്ബി ഏറ്റെടുക്കുന്നത്. എടുക്കുന്ന കടം സർക്കാർ ഗ്യാരന്റിയിൽ തിരിച്ചടയ്ക്കുന്നു. ഇതുവരെ 29,000 കോടിയുടെ ഫണ്ട് ചെലവഴിക്കാനായി.

കിഫ്ബി അനുവദിച്ച

തുക (കോടിയിൽ)

2017–18.........4,449
2018–19........1,069
2019–20....... 3,502
2020–21........5,484
2021–22........8,459
2022–23........4,673
2023–24........4,724
2024–25

(ഇതുവരെ)..744