blocknadeel

മുടപുരം: ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്തും,കൃഷി വകുപ്പും മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുമായി സംയോജിപ്പിച്ച് ബ്ലോക്ക് പഞ്ചായത്തിന്റെ ഒന്നര ഏക്കർ സ്ഥലത്ത് ഓണത്തിന് വിളവെടുപ്പ് എടുക്കത്തക്ക രീതിയിൽ ജൈവ പച്ചക്കറി കൃഷിയുടെ നടീൽ ഉത്സവം ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജയശ്രീ പി.സി ഉദ്ഘാടനം ചെയ്തു.ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പി.മണികണ്ഠൻ അദ്ധ്യക്ഷനായി. വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ കവിത സന്തോഷ് സ്വാഗതവും ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി സ്‌റ്റാർലി ഒ.എസ് നന്ദിയും പറഞ്ഞു.ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ജി.ശ്രീകല,കൃഷി അസിസ്റ്റന്റ് ഡയറക്ടർ അർച്ചന എന്നിവർ പങ്കെടുത്തു.