vld-1

വെള്ളറട: കള്ളിമൂട് വാർഡിലെ എ.ഡി.എസ് വാർഷികം സീരിയൽ താരം കൃഷ്ണ ഉദ്ഘാടനം ചെയ്തു.വാർഡ് മെമ്പർ കൂതാളി ഷാജി അദ്ധ്യക്ഷത വഹിച്ചു.ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.രാജ് മോഹൻ മുഖ്യസന്ദേശം നൽകി.കവി ഡോ. ബിജു ബാലകൃഷ്ണൻ മുഖ്യപ്രഭാഷണം നടത്തി.ഡോ.ജി.എസ്.മണി കുളമടയിൽ,ഗ്രാമപഞ്ചായത്ത് അസി.സെക്രട്ടറി ഉണ്ണികൃഷ്ണൻ,സി.ഡി.എസ് ചെയർപേഴ്സൺ സുധ കുമാരി,എ.ഡി.എസ് പ്രസിഡന്റ് കുമാരി സുനി,സി.ഡി.എസ് അംഗം സുവിത,എ.ഡി.എസ് സെക്രട്ടറി സിന്ധു,അംഗങ്ങളായ ഷൈനി,ബീന സുനിൽ,സുകുമാരി,നിഷ,സുഷ തുടങ്ങിയവർ സംസാരിച്ചു. കുടുംബശ്രീ അംഗങ്ങളുടെയും ബാലസഭ കുട്ടികളുടെയും കലാപരിപാടികളും നടന്നു.