
വർക്കല: സംസ്ഥാനത്തെ ഏറ്റവും മികച്ച ഗ്രന്ഥശാലയ്ക്കുള്ള കേരള സ്റ്റേറ്റ് ലൈബ്രറി കൗൺസിലിന്റെ ഇ.എം.എസ് പുരസ്കാരം പേരേറ്റിൽ ശ്രീജ്ഞാനോദയ സംഘം ഗ്രന്ഥശാലയ്ക്ക് മന്ത്റി വി.ശിവൻകുട്ടി നൽകി.ഒരു ലക്ഷം രൂപയും ഫലകവും പ്രശംസാപത്രവുമടങ്ങുന്നതാണ് അവാർഡ്.ഒ.എസ്.അംബിക എം.എൽ.എ ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു. ലൈബ്രറി കൗൺസിൽ സംസ്ഥാന സെക്രട്ടറി വി.കെ.മധു,ജില്ലാ പ്രസിഡന്റ് ബി.പി.മുരളി,സെക്രട്ടറി പേരയം ശശി,വർക്കല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.സ്മിത സുന്ദരേശൻ,ഒറ്റൂർ പഞ്ചായത്ത് പ്രസിഡന്റ് പി.ബീന,ജില്ലാ പഞ്ചായത്ത് മെമ്പർ വി.പ്രിയദർശിനി,കേരള ബാങ്ക് എക്സിക്യുട്ടീവ് ഡയറക്ടർ അഡ്വ.എസ്.ഷാജഹാൻ,എ.പി.സുനിൽകുമാർ,വി.സുധീർ,ടി.എൻ.ഷിബുതങ്കൻ,ആർ.എസ്.സത്യപാൽ,എം.രവീന്ദ്രൻ,വി.ശിവപ്രസാദ് എന്നിവർ സംസാരിച്ചു.ഗ്രന്ഥശാല സെക്രട്ടറി വി.ശ്രീനാഥക്കുറുപ്പിനെ ആദരിച്ചു.അഖില കേരള വായനാ മത്സര വിജയി വിഷ്ണുവിനെയും ഒറ്റൂർ പഞ്ചായത്ത് ഹരിതകർമ്മസേനാംഗങ്ങളെയും അനുമോദിച്ചു. താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി ജി.എസ്.സുനിൽ സ്വാഗതവും ഗ്രന്ഥശാല സെക്രട്ടറി വി.ശ്രീനാഥക്കുറുപ്പ് നന്ദിയും പറഞ്ഞു.