photo

നെയ്യാറ്റിൻകര: ബൈക്കിലെത്തി മാലപൊട്ടിക്കുന്ന മൂന്നംഗ സംഘത്തെ മാരായമുട്ടം പൊലീസ് കസ്റ്റഡിയിലെടുത്തു. പ്രാവച്ചമ്പലം കോൺവെന്റ് റോഡ് പെരുങ്കോട്ടുവിള ബിന്ദു ഭവനിൽ കോലിയക്കോട് പൂഴിക്കുന്ന് ജംഗ്ഷന് സമീപം വാടകയ്ക്ക് താമസിക്കുന്ന ശരത് (25), പെരുങ്കടവിള മണലുവിള ചുള്ളിയൂർ സിന്ധു ഭവനിൽ ബാലരാമപുരം വടക്കേവിള തണ്ണിക്കുഴി സിന്ധു ഭവനിൽ താമസിക്കുന്ന അമൽ രാജ് (22), വടക്കേവിള വെളിയോട്ടുകോണം ആയയിൽ വീട്ടിൽ കമുകിൻകോട് കൊച്ചുപള്ളിക്ക് സമീപം വാടകയ്ക്ക് താമസിക്കുന്ന ശക്തിവേൽ (22) എന്നിവരാണ് പിടിയിലായത്. വെള്ളിയാഴ്ച രാവിലെയാണ് സംഭവം. രണ്ടിടങ്ങളിൽ നിന്ന് മാല പൊട്ടിക്കുകയും ഒരിടത്ത് മാലപൊട്ടിക്കാൻ ശ്രമിക്കുകയും ചെയ്തു. മോഷ്ടിച്ച സാധനങ്ങൾ കൊച്ചിയിൽ വിറ്രശേഷം തിരികെ വരുന്നതിനിടെയാണ് എസ്.പിയുടെ ഷാഡോ പൊലീസ് സംഘത്തിന്റെ സഹായത്തിൽ ഇവരെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.

റൂറൽ എസ്.പി.കിരൺ നാരായണൻ, ഡി.വൈ.എസ്.പി എസ്.അമ്മിണിക്കുട്ടൻ എന്നിവരുടെ നേതൃത്വത്തിൽ മാരായമുട്ടം ഇൻസ്പെക്ടർ ജി.സുഭാഷ് കുമാർ, എസ്.ഐ ഷാജി, എസ്.ഐ അജീന്ദ്രൻ, സി.പി.ഒ ഹസീബ്, സിവിൽ പൊലീസ് ഓഫീസർമാരായ ഷാജി, ബിജു, അനീഷ്, ഷാഡോ സംഘത്തിലെ പ്രവീൺ ആനന്ദ്, അജീഷ്, അനീഷ്, അരുൺ, അലക്സ് എന്നിവരാണ് പ്രതികളെ പിടികൂടിയത്.