vld-1

വെള്ളറട: വേലായുധപ്പണിക്കർ മെമ്മോറിയൽ ഹയർസെക്കൻഡറി സ്കൂളിലെ പ്ളസ് വൺ പ്രവേശനോത്സവം കവിയും സാഹിത്യകാരനുമായ സനൽ ഡാലുമുഖം ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ ഇൻചാർജ് അപർണ കെ.ശിവൻ അദ്ധ്യക്ഷത വഹിച്ചു. വിവിധ മത്സരപ്പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെയും പ്ളസ്ടു പരീക്ഷയിൽ എപ്ളസ് കരസ്ഥമാക്കിയ വിദ്യാർത്ഥികളെയും അനുമോദിച്ചു. പി.ടി.എ വൈസ് പ്രസിഡന്റ് ഹ‌ർഷാദ്,മദർ പി.ടി.എ പ്രസിഡന്റ് ദിവ്യ,സ്റ്റാഫ് സെക്രട്ടറി അനിൽ .ടി.എസ് തുടങ്ങിയവർ സംസാരിച്ചു. വി.രാജേഷ് സ്വാഗതവും ദിവ്യ.എസ് നന്ദിയും പറഞ്ഞു.