വർക്കല: നെടുങ്ങണ്ട ശ്രീനാരായണ ട്രെയിനിംഗ് കോളേജിൽ ഐ.ക്യു.എ.സിയുടെയും ഫിസിക്കൽ എഡ്യുക്കേഷൻ വിഭാഗത്തിന്റെയും ആഭിമുഖ്യത്തിൽ നടന്ന യോഗ ദിനാചരണം എസ്.എൻ ട്രസ്റ്റ് എക്സിക്യൂട്ടിവ് അംഗം അജി.എസ്.ആർ.എം ഉദ്ഘാടനം ചെയ്തു.കോളേജ് പ്രിൻസിപ്പൽ ഡോ.ഷീബ.പി അദ്ധ്യക്ഷത വഹിച്ചു.നേമം അഗസ്ത്യ കളരി യോഗാചാര്യൻ ഡോ.എസ്.മഹേഷ് ഗുരുക്കൾ വ്യക്തിത്വ വികസനത്തിനും സാമൂഹിക ഉന്നമനത്തിനും യോഗയുടെ പ്രാധാന്യം എന്ന വിഷയത്തെ അടിസ്ഥാനമാക്കി പഠനക്ലാസും ശില്പശാലയും നയിച്ചു. ശിവദാമോദർ,ഗോപിക.എസ്.മോഹൻ,അക്ഷയ് ബി.കെ എന്നിവർ യോഗാ പരിശീലനത്തിന് നേതൃത്വം നൽകി. ഡോ.ബിന്ദു സുകുമാർ സ്വാഗതവും നിതിൻ .വി.എൽ നന്ദിയും പറഞ്ഞു.
വർക്കല: യോഗ ഫോർ സെൽഫ് ആൻഡ് സൊസൈറ്റി എന്ന സന്ദേശമുയർത്തി ശിവഗിരി ഹയർസെക്കൻഡറി സ്കൂളിൽ നടന്ന അന്താരാഷ്ട്ര യോഗ ദിനാചരണം സ്കൂൾ ഹെഡ്മിസ്ട്രസ് സിനിമോൾ ഉദ്ഘാടനം ചെയ്തു. ലഹരി ഉൾപ്പെടെയുള്ള വിപത്തുകളിൽ നിന്ന് വിട്ടുനിൽക്കാനും സ്വാഭിമാനത്തോടെ നിലകൊള്ളാനും മാനസികമായ കരുത്താർജ്ജിക്കാനും കുട്ടികളെ മാറ്റിയെടുക്കുകയെന്ന ലക്ഷ്യത്തോടെ ആത്മ 2കെ 24 എന്ന പേരിൽ യോഗാപരിശീലനം സംഘടിപ്പിച്ചു. കായികാദ്ധ്യാപകൻ ഷാകുട്ടി പരിശീലനം നൽകി.സ്റ്റാഫ് സെക്രട്ടറി അഖിൽ സംസാരിച്ചു.