തിരുവനന്തപുരം: വായനാദിനാചരണത്തിന്റെ ഭാഗമായി വൈജ്ഞാനിക സാഹിത്യം വർത്തമാനകാലത്തിൽ എന്ന വിഷയത്തിൽ കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് സംഘടിപ്പിച്ച സെമിനാർ സാക്ഷരത മിഷൻ ഡയറക്ടർ പ്രൊഫ.എ.ജി.ഒലീന ഉദ്ഘാടനം ചെയ്തു.ഡയറക്ടർ ഡോ.എം.സത്യൻ അദ്ധ്യക്ഷത വഹിച്ചു.കോളേജ് വിദ്യാർത്ഥികൾക്കായി നടത്തിയ സാഹിത്യ ക്വിസ് മത്സരത്തിൽ വിജയികളായവർക്ക് സമ്മാനം നൽകി.പബ്ലിക്കേഷൻസ് വിഭാഗം അസി.ഡ‌യറക്ടർ ഇൻചാർജ് പി.സുജ ചന്ദ്ര,എഡിറ്റോറിയൽ അസിസ്റ്റന്റ് എ.ബിന്ദു തുടങ്ങിയവർ പങ്കെടുത്തു.