കുറ്റിച്ചൽ:കുറ്റിച്ചൽ പി.ജി വായനക്കൂട്ടവും പുരോഗമന കലാസാഹിത്യ സംഘം കുറ്റിച്ചൽ യൂണിറ്റും സംയുക്തമായി സംഘടിപ്പിക്കുന്ന പുസ്തക പ്രകാശനവും കവിയരങ്ങും 29ന് വൈകിട്ട് 4ന് കുറ്റിച്ചൽ സാംസ്കാരിക നിലയത്തിൽ നടക്കും.കെ.കൃഷ്ണപിള്ളയുടെ അദ്ധ്യക്ഷതയിൽ കുറ്റിച്ചൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജി.മണികണ്ഠൻ ഉദ്ഘാടനം ചെയ്യും.ലൈബ്രറി കൗൺസിൽ ജില്ലാ സെക്രട്ടറി എ.പി.സുനിൽ കുമാർ പ്രൊഫ.ഉത്തരംകോട് ശശിയുടെ രണ്ട് പുസ്തകങ്ങൾ ചടങ്ങിൽ പ്രകാശനം ചെയ്യും.പ്രൊഫ.ഉത്തരംകോട് ശശി പുസ്തകം പരിചയപ്പെടുത്തും.ഡോ.പരുത്തിപ്പള്ളി കൃഷ്ണൻകുട്ടി,സജിതാ രത്നാകരൻ,കെ.ഉപേന്ദ്രൻ,ബി.ആർ.സുമേഷ്,വി.എസ്.ജയകുമാർ,വാർഡ്മെമ്പർ സുനിൽ കുമാർ,റോയി ഈഡൻ,ഉദയൻ ഉത്തരംകോട്,എസ്.രാധാകൃഷ്ണൻ,സുരേഷ് പന്നിയോട് എന്നിവർ പങ്കെടുക്കും.