ചേരപ്പള്ളി : ഇറവൂർ മേലാംകോട് ദേവിക്ഷേത്രത്തിലെ 11-ാം മിഥുനരോഹിണി പ്രതിഷ്ഠാവാർഷിക മഹോത്സവം ജൂലായ് 2, 3, 4 തീയതികളിൽ ആഘോഷിക്കുന്നതാണെന്ന് ക്ഷേത്ര കമ്മിറ്റി പ്രസിഡന്റ് കൃഷ്ണൻകുട്ടി മുണ്ടേലയും സെക്രട്ടറി ഇറവൂർ അഭിലാഷും അറിയിച്ചു.പ്രതിഷ്ഠാവാർഷിക പൂജകൾക്ക് തന്ത്രി പയ്യന്നൂർ നാരായണൻ നമ്പൂതിരിയും ക്ഷേത്ര പൂജാരി ഇറവൂർ രാജനും കാർമ്മികത്വം വഹിക്കും.2ന് രാവിലെ 5.30ന് മഹാഗണപതിഹോമം, വൈകിട്ട് ദീപാരാധന.3ന് രാവിലെ 5.10ന് അഭിഷേകം, 5.30ന് മലർനിവേദ്യം, 6ന് അഷ്ടദ്രവ്യ മഹാഗണപതിഹോമം, 9ന് കലശപൂജ, 10ന് നവകം, 11ന് കലശാഭിഷേകത്തോടെ ഉഷപൂജ, 11.30ന് പ്രസാദ വിതരണം, വൈകിട്ട് 6.30ന് ദീപാരാധന, 7.30ന് യോഗീശ്വരപൂജ, 8.30ന് മന്ത്രമൂർത്തിപൂജ, 10.30ന് ഗോസായിപൂജ, ഗുരുപൂജ.
4ന് രാവിലെ 5.30ന് മഹാഗണപതിഹോമം, 6ന് ഉഷപൂജ, നെയ്യാണ്ടിമേളം, വിൽപ്പാട്ട്, 10ന് നേർച്ചപൊങ്കാല, 10.15ന് നാഗർപൂജ, 12ന് പൊങ്കാല നിവേദ്യം, 1-ന് അന്നദാനം, 6.15ന് അലങ്കാര പൂജയും ദീപാരാധനയും, താലപ്പൊലി ഘോഷയാത്ര, തേരുവിളക്ക് എഴുന്നള്ളത്ത്, 7ന് തുലാഭാരം, ഉരുൾ, പിടിപ്പണംവാരൽ, 9ന് ഭഗവതിപൂജ, 12.30ന് മറുതാഗുരുസി, 1.30ന് തമ്പുരാൻ ഗുരുസിപൂജയും വലിയപടുക്കയും, പുലർച്ചെ 4ന് മഞ്ഞനീരാട്ട്, പൊങ്കാല വിളയാടൽ, 4.30ന് വലിയ പൂപ്പട എന്നിവയോടെ സമാപിക്കും.