തിരുവനന്തപുരം: മലയാളം,തമിഴ്,ഇന്ത്യൻ ഇംഗ്ലീഷ് എഴുത്തുകാരുടെ സംഘടനയായ എം റ്റൈ റൈട്ടേഴ്സ് ഫോറത്തിന്റെ 135-ാം പ്രതിമാസ സമ്മേളനം സ്റ്റാച്യു തായ്നാട് ഹാളിൽ ചേർന്നു.പ്രസിഡന്റ് ജസീന്ത മോറിസ് അദ്ധ്യക്ഷത വഹിച്ചു.കടയ്ക്കാവൂർ പ്രേമചന്ദ്രൻ നായർ,മല്ലിക വേണുകുമാർ,ബിനു കല്പകശേരി,ക്ലാപ്പന ഷൺമുഖൻ,എം.ആർ.കാർത്തികേയൻ,എസ്.ജെ.സംഗീത എന്നിവർ മലയാളം കവിതകളും അജിത് സുന്ദർ മലയാളം ചെറുകഥയും അവതരിപ്പിച്ചു.എം.ആദി ഭഗവാൻ,എസ്.എസ്.മണിയൻ എന്നിവർ തമിഴ് കവിതകളും മോഹൻകുമാർ എസ്.കുഴിത്തുറ തമിഴ് കഥയും തിരുമല സത്യദാസ്,സൂരജ്.ജെ പുതുവീട്ടിൽ,കരുമം എം.നീലകണ്ഠൻ,ബി.ഇസഡ്.അരുൺ, ജയചന്ദ്രൻ രാമചന്ദ്രൻ എന്നിവർ ഇംഗ്ലീഷ് കവിതകളും അവതരിപ്പിച്ചു.