saji

ചിറയിൻകീഴ്: കായൽ നീന്തി കടക്കുന്നതിനിടയിൽ മുങ്ങിത്താഴ്ന്ന് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. പെരുങ്ങുഴി കുഴിയം തിട്ടയിൽ വീട്ടിൽ സജി (30) ആണ് മരിച്ചത്. ഞായറാഴ്ച വൈകിട്ടാണ് സംഭവം. കരിക്ക് വിൽക്കാനായി പെരുങ്ങുഴി നേരുകടവ് ഭാഗത്ത് നിന്നും കൊട്ടാരം തുരുത്ത് ഭാഗത്ത് എത്തിയ സജി മടക്കയാത്രയ്ക്കായി കടവിൽ എത്തിയപ്പോൾ കടത്തുവള്ളം പോയി കഴിഞ്ഞിരുന്നു. തുടർന്ന് കായൽ നീന്തി കടക്കുന്നതിനിടയിലാണ് മുങ്ങിത്താഴ്ന്നത്. തുടർന്ന് തിരച്ചിൽ നടത്തിയെങ്കിലും സജിയെ കണ്ടെത്തിയില്ല. ഇന്നലെ സ്കൂബ ടീം നടത്തിയ തിരച്ചിലിനൊടുവിലാണ് പെരുങ്ങുഴി നേരുകടവിന് സമീപം മൃതദേഹം കണ്ടത്. മൃതദേഹം മെഡിക്കൽ കോളേജിൽ പോസ്റ്റ്മോർട്ടത്തിനു ശേഷം വീട്ടുവളപ്പിൽ സംസ്കരിച്ചു. ആറ്റിങ്ങൽ ഫയർഫോഴ്സും സ്ഥലത്തെത്തിയിരുന്നു. ചിറയിൻകീഴ് പൊലീസ് മേൽ നടപടി സ്വീകരിച്ചു. ആതിര ഭാര്യ. ശിവ, ശക്തി എന്നിവർ മക്കൾ.


ഫോട്ടോ അടിക്കുറിപ്പ്: സജി