ആറ്റിങ്ങൽ: ആറ്റിങ്ങലിൽ റീജിയണൽ സ്പോർട്‌സ് ആൻഡ് ഗെയിംസ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ അന്തർദേശീയ ഒളിമ്പിക്‌സ് ദിനാചരണം നടത്തി. അസോസിയേഷൻ ചെയർമാൻ അഡ്വ.ജി. സുഗുണൻ ഉദ്ഘാടനം ചെയ്തു‌. പ്രൊഫ. ബൈജു അദ്ധ്യക്ഷനായിരുന്നു. സംസ്ഥാന സ്പോർട്‌സ് കൗൺസിലിന്റെ അടിയന്തര ശ്രദ്ധ സ്റ്റേഡിയത്തിന്റെ കാര്യത്തിലുണ്ടാകാതിരിക്കുന്നത് പ്രതിഷേധാർഹമാണെന്ന് യോഗം അംഗീകരിച്ച പ്രമേയത്തിൽ പറഞ്ഞു. നാസർ, ഷാജി, സതീഷ് കുമാർ എന്നിവർ സംസാരിച്ചു.