general

ബാലരാമപുരം: കൊടിക്കുന്നിൽ സുരേഷിന് ലോക്സഭ പ്രോടേം സ്പീക്കർ സ്ഥാനം നൽകാത്തതിൽ പ്രതിഷേധിച്ച് നരുവാമൂട് അയ്യങ്കാളി പ്രതിമക്ക് മുന്നിൽ സത്യഗ്രഹ സമരം സംഘടിപ്പിച്ചു. മലയിൻകീഴ് വേണുഗോപാൽ സത്യഗ്രഹസമരം ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് കെ.അമ്പിളി അദ്ധ്യക്ഷത വഹിച്ചു. ഡി.സി.സി ജനറൽ സെക്രട്ടറി നരുവാമൂട് ജോയി സ്വാഗതം പറഞ്ഞു. അഡ്വ.എം.മണികണ്ഠൻ മുഖ്യപ്രഭാഷണം നടത്തി. ഡി.സി.സി ജനറൽ സെക്രട്ടറി എം.ആർ ബൈജു,​ ബ്ലോക്ക് പ്രസിഡന്റ് സി.വേണു,​ പൂങ്കോട് സുനിൽ,​ ബ്ലോക്ക് ഭാരവാഹികളായ വി.ബാലകൃഷ്ണൻ,​ ആർ.എം.നായർ,​ മൊട്ടമൂട് ശിവൻ,​ ബി.പരമേശ്വരൻ,​ ഇടയ്ക്കോട് വിനിൽ, മണ്ഡലം ഭാരവാഹികളായ എ.മാർക്കോസ്,​ എൻ.കെ. ബാലചന്ദ്രൻ,​ കുടങ്ങരക്കോണം ഷിബു,​ യൂത്ത് കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി പെരിങ്ങമല ഹരി,​ യൂത്ത് കോൺഗ്രസ് പ്രസിഡന്റ് അഡ്വ.പ്രേംജിത്,​ അരുൺ രാജ്,​ ബിജോയി,​ ബി.കോലപ്പൻ,​ എൻ.മുരുകൻ പണിക്കർ,​ കുളങ്ങരക്കോണം കുഞ്ഞുമോൻ,​ ഷാജി നേതാജി നഗർ,​ എസ്.കണ്ണൻ,​ പി.സോജകുമാർ,​ സുധീഷ് കുമാർ,​ എസ്.ഹരിദാസ് എന്നിവർ പങ്കെടുത്തു.