1

പൂവാർ: ജില്ലാ ഉപഭോക്തൃ സമിതി തിരുപുറം യൂണിറ്റ് സമ്മേളനവും സെമിനാറും വിവിധ മേഖലകളിൽ മികവ് തെളിയിച്ചവരെ അനുമോദിക്കലും ജില്ലാ പഞ്ചായത്ത് അംഗം അഡ്വ.സി.കെ. വത്സലകുമാർ ഉദ്ഘാടനം ചെയ്തു.തിരുപുറം യൂണിറ്റ് പ്രസിഡന്റ് തിരുപുറം സതീഷ് കുമാർ അദ്ധ്യക്ഷനായി.ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷീനാ എസ്.ദാസ്,പാറശാല ബ്ലോക്ക്‌ പഞ്ചായത്ത് മെമ്പർമാരായ ഷിനി.എം,അനിഷാ സന്തോഷ്,തിരുപുറം ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ പ്രിയ എ.ആർ,നെയ്യാറ്റിൻകര താലൂക്ക് ഉപഭോക്തൃ സമിതി പ്രസിഡന്റ് സോമശേഖരൻ നായർ,താലൂക്ക് സെക്രട്ടറി കെ.വി.ഹരികുമാർ,ജില്ലാ ഭരണസമിതിയംഗം ബി.വിൽസൻ,വി.രാമചന്ദ്രൻ നായർ (ട്രഷറർ,തിരുപുറം യൂണിറ്റ്)തുടങ്ങിയവർ സംസാരിച്ചു.