psc

തിരുവനന്തപുരം: ഒഴിവുകളെക്കാൾ കുറവ് എണ്ണം ഉദ്യോഗാർത്ഥികളെ ഉൾപ്പെടുത്തി റാങ്ക് പട്ടികകളുടെ വലിപ്പം ചുരുക്കുന്ന നടപടി ഉദ്യോഗാർത്ഥികൾക്ക് അവസരം നിഷേധിക്കലാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ പറഞ്ഞു. പി.എസ്.സി എംപ്ലോയീസ് അസോസിയേഷൻ മുൻ സംസ്ഥാന പ്രസിഡന്റ് രമേഷ്.എം.തമ്പിക്ക് നൽകിയ യാത്രഅയപ്പ് സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സംഘടനയുടെ സ്ഥാപക നേതാക്കളെ ആദരിക്കുന്ന ചടങ്ങ് പി.സി.വിഷ്ണുനാഥ് എം.എൽ.എ നിർവഹിച്ചു. സംസ്ഥാന പ്രസിഡന്റ് പി.കെ.സുഭാഷ് ചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. പി.എസ്.സി എംപ്ലോയീസ് അസോസിയേഷന്റെ പെൻഷണേഴ്സ് സംഘടനയുടെ ഉദ്ഘാടനം പി.എസ്.സി മുൻ അംഗം വി.എസ്.ഹരിന്ദ്രനാഥ് നിർവഹിച്ചു.വി.ആർ.സി പിള്ള,കെ.എസ്.ശബരിനാഥൻ എം.എൽ.എ, ചവറ ജയകുമാർ,ഇർഷാദ്.എം.എസ്,കെ.സി.സുബ്രഹ്മണ്യൻ,ഒ.ടി.പ്രകാശ്,എസ്.പ്രദീപ്കുമാർ,ഹരികുമാർ, ടി.ഒ.ശ്രീകുമാർ സംഘടനയുടെ മുൻ നേതാക്കളായ ഒ.ജോർജ്ജ് കുട്ടി,പി.സതീഷ് കുമാർ,മഞ്ജു കുമാർ.എസ്,സജു ജോൺ,രമേഷ്.എം.തമ്പി,അൻവർ സാജിദ്.പി,അജിത് കുമാർ, വി.സൂരജ് എന്നിവർ സംസാരിച്ചു.