g

തിരുവനന്തപുരം: തീരദേശ ഹൈവേ അവകാശ സംയുക്ത സമര സമിതിയുടെ നേതൃത്വത്തിൽ നാളെ നിയമസഭാ മാർച്ച് നടത്തും. തൃശൂർ ജില്ലയിലെ എറിയാട് പഞ്ചായത്തിലെ അശാസ്ത്രീയമായ തീരദേശ ഹൈവേ അലൈൻമെന്റ് മാറ്റി സ്ഥാപിക്കണമെന്നാവശ്യപ്പെട്ടാണ് മാർച്ച്. പ്രതിപക്ഷനേതാവ് വി.ഡി.സതീശൻ മാർച്ച് ഉദ്ഘാടനം ചെയ്യും. എൻ.ആർ.ഐ പ്രവാസി കൗൺസിൽ,ധീരവ സഭ,സഹകരണ ബാങ്ക്,വ്യാപാരി വ്യവസായി ഏകോപന സമിതി,മഹല്ല് എന്നിവർ ഏകോപന സമിതികൾ മാർച്ചിൽ പങ്കെടുക്കുമെന്ന് സമര സമിതി ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു.