photp

തിരുവനന്തപുരം: ടൈംസ് ഗ്രൂപ്പ് ഒഫ് ഇന്ത്യയുടെ മികച്ച ഊർജ കാര്യക്ഷമത പ്രവർത്തനങ്ങൾക്കുള്ള ടൈംസ് ബിസിനസ് അവാർഡ് നേടിയ മേയർ ആര്യ രാജേന്ദ്രനെ നഗരസഭയിൽ ഡെപ്യൂട്ടി മേയർ പി.കെ.രാജു പൂച്ചെണ്ട് നൽകി സ്വീകരിച്ചു. കോർപ്പറേഷൻ ജീവനക്കാരുടേയും കൗൺസിലർമാരുടേയും നേതൃത്വത്തിലായിരുന്നു സ്വീകരണം. എൻ.ജി.ഒ യൂണിയൻ കോർപ്പറേഷൻ യൂണിറ്റ് സെക്രട്ടറി രഞ്ജു പൊന്നാടയണിയിച്ചു. നഗരത്തിൽ ആസൂത്രണം ചെയ്ത് നടപ്പാക്കിയ ഊർജസംരക്ഷണ പദ്ധതികൾക്കായിരുന്നു അംഗീകാരം.

ബംഗളൂരുവിൽ വെള്ളിയാഴ്ച നടന്ന ചടങ്ങിൽ നടൻ അനുപം ഖേറിൽ നിന്ന് മേയർ ആര്യ രാജേന്ദ്രൻ പുരസ്‌കാരം ഏറ്റുവാങ്ങിയിരുന്നു. സ്വീകരണത്തിൽ സ്ഥിരം സമിതി അദ്ധ്യക്ഷരായ ഗായത്രി ബാബു, എസ്.എസ്.ശരണ്യ, കൗൺസിലർമാരായ എം.എസ്.കസ്തൂരി, എസ്.സലിം, അംശു വാമദേവൻ, ആർ.ഉണ്ണിക്കൃഷ്ണൻ, ഡി.ശിവൻകുട്ടി, എം.നിസാമുദ്ദീൻ, ഡി.ആർ.അനിൽ, ആർ.സുരകുമാരി എന്നിവർ പങ്കെടുത്തു.