തിരുവനന്തപുരം: കേരളകൗമുദി ബോധപൗർണമി ക്ലബ്,സംസ്ഥാന ലഹരിവർജ്ജന സമിതി എന്നിവർ സംയുക്തമായി ലോക ലഹരി വിരുദ്ധ ദിനാചരണവും പുരസ്കാര വിതരണവും സംഘടിപ്പിക്കും.26ന് രാവിലെ 10ന് കണിയാപുരം ചാന്നാങ്കര മൗലാന ആസാദ് സെക്കൻഡറി സ്കൂളിൽ നടക്കുന്ന പരിപാടി ചലച്ചിത്ര അക്കാഡമി വൈസ് ചെയർമാൻ പ്രേംകുമാർ ഉദ്ഘാടനം ചെയ്യും.സംസ്ഥാന ലഹരി വർജ്ജന സമിതി രക്ഷാധികാരി പന്ന്യൻ രവീന്ദ്രൻ അദ്ധ്യക്ഷനാകും. കേരളകൗമുദി സീനിയർ സർക്കുലേഷൻ മാനേജർ എസ്.സേതുനാഥ് ബോധപൗർണമി സന്ദേശം നൽകും.കവി കാര്യവട്ടം ശ്രീകണ്ഠൻ നായർ മുഖ്യാതിഥിയായിരിക്കും.സംസ്ഥാന ലഹരിവർജ്ജന സമിതി സെക്രട്ടറി റസൽ സബർമതി മുഖ്യപ്രഭാഷണം നടത്തും.പ്രസിഡന്റ് എം.റസീഫ് ലഹരി വിരുദ്ധ സന്ദേശവും പ്രതിജ്ഞയും ചൊല്ലും. വിശിഷ്ടാതിഥികളായി സ്കൂൾ ചെയർമാൻ എസ്.നജുമുദ്ദീൻ,വി.ടി.എം എൻ.എസ്.എസ് കോളേജ് എച്ച്.ഒ.ഡി ഡോ.സിഗ്മ സതീഷ്,സി.ജി.എൽ.എസ് ഡയറക്ടർ റോബർട്ട് സാം തുടങ്ങിയവർ പങ്കെടുക്കും.സ്കൂൾ പ്രിൻസിപ്പൽ ഫ്രാൻസിസ് എം.ജി സ്വാഗതവും,കേരളകൗമുദി അസിസ്റ്റന്റ് മാനേജർ (പി.എം.ഡി) കല എസ്.ഡി നന്ദിയും പറയും.