
വിഴിഞ്ഞം: ഓണവിപണി ലക്ഷ്യമിട്ട് വെങ്ങാനൂർ ഗ്രാമപഞ്ചായത്തിൽ പൂക്കൃഷി ആരംഭിച്ചു. 2024- 25 വാർഷിക പദ്ധതിയുടെ ഭാഗമായാണ് പൂക്കൃഷി നടത്തിയത്.തൈ നടീൽ ഉദ്ഘാടനം സിനിമാതാരം ശരണ്യ മോഹൻ നിർവഹിച്ചു. പഞ്ചായത്തിന്റെ വിവിധ പ്രദേശങ്ങളിലെ കൃഷിയിടങ്ങളിൽ നടന്ന പരിപാടിയിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആർ.എസ്.ശ്രീകുമാർ,സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺമാരായ ജി.സുരേന്ദ്രൻ,രമപ്രിയ,അംഗങ്ങളായ ബൈജു,പ്രമീള,അഷ്ടപാലൻ,കൃഷി ഓഫീസർ എസ്.ശ്രീജ,കുമാരി സുനിത,അശ്വതി,സലിംജോൺ,ഓവർസീയർമാരായ രാഹുൽ മണിയൻ,കുടുംബശ്രീ ചെയർപേഴ്സൺ അനിത,വൈസ് ചെയർപേഴ്സൺ കവിത,സി.ഡി.എസ് മെമ്പർ ശ്രീദേവി,ദീപ,തൊഴിലുറപ്പ് മേറ്റുമാർ കുടുംബശ്രീ പ്രവർത്തകർ തുടങ്ങിയവർ പങ്കെടുത്തു.