
തിരുവനന്തപുരം:കേരളത്തിൽ നിന്നുള്ള എം.പി.മാർ ഇന്നലെ മലയാളത്തിൽ സത്യപ്രതിജ്ഞ ചെയ്തപ്പോൾ മലയാളത്തെ പാർലമെന്റിൽ ആദ്യമായി അടയാളപ്പെടുത്തിയ രാജ്യസഭാ എം.പി. ഇ.കെ.ഇമ്പിച്ചിബാവയും ഓർമ്മിക്കപ്പെട്ടു. പണ്ട് ഇംഗ്ലീഷ് ഹിന്ദി എന്നീ ഭാഷകൾ മാത്രമേ പാർലമെന്റിൽ സംസാരിക്കാൻ അനുവാദമുണ്ടായിരുന്നുള്ളൂ.എന്നാൽ ആദ്യമായി പാർലമെന്റിൽ പ്രാദേശിക ഭാഷയിൽ സംസാരിച്ചത് ഇമ്പിച്ചിബാവയാണ്. തുടർന്ന് അംഗങ്ങൾക്ക് പ്രാദേശിക ഭാഷയിൽ സംസാരിക്കാമെന്ന്ഉ പരാഷ്ട്രപതി ഡോ.രാധാകൃഷ്ണന്റെ റൂളിംഗ് വന്നു,
സ്പീക്കർ സ്ഥാനാർത്ഥി:
ബി.ജെ.പി
തീരുമാനം ഇന്ന്
ന്യൂഡൽഹി: ലോക്സഭാ സ്പീക്കർ തിരഞ്ഞെടുപ്പിൽ സസ്പെൻസ് നിലനിറുത്തി ബി.ജെ.പി നേതൃത്വം. ഡെപ്യൂട്ടി സ്പീക്കർ സ്ഥാനം നൽകിയാൽ സ്പീക്കർ തിരഞ്ഞെടുപ്പിൽ ബി.ജെ.പിയെ പിന്തുണയ്ക്കാമെന്നാണ് പ്രതിപക്ഷ നിലപാട്. നാളെ നടക്കുന്ന തിരഞ്ഞെടുപ്പിന് നാമനിർദ്ദേശ പത്രിക സമർപ്പിക്കേണ്ട അവസാന ദിവസം ഇന്നാണ്. സഖ്യകക്ഷികളുമായി ബി.ജെ.പി നടത്തുന്ന സമവായ ചർച്ച അവസാന ഘട്ടത്തിലാണ്. ടി.ഡി.പിയുടെ നിലപാട് എൻ. ചന്ദ്രബാബു നായിഡു തീരുമാനിക്കുമെന്ന് പാർട്ടി നേതാവ് രാംമോഹൻ നായിഡു അറിയിച്ചു. ബി.ജെ.പി നേതാവ് പുരന്ദേശ്വരിയെ സ്പീക്കർ ആക്കണമെന്ന് ടി.ഡി.പി നിർദ്ദേശിച്ചിരുന്നു. എന്നാൽ മുൻ സ്പീക്കർ ഓം ബിർളയെ വീണ്ടും നാമനിർദ്ദേശം ചെയ്യാനാണ് ബി.ജെ.പി നീക്കം.