visit

ചിറയിൻകീഴ്: മത്സ്യത്തൊഴിലാളികളോടുള്ള സർക്കാർ അവഗണന അവസാനിപ്പിക്കണമെന്ന് മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ.ഫിറോസ് പറഞ്ഞു. മുതലപ്പൊഴി അപകട മേഖലയും മരണപ്പെട്ട തൊഴിലാളികളുടെ വീടും സന്ദർശിക്കുകയായിരുന്നു അദ്ദേഹം.മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന ട്രഷറർ പി.ഇസ്മായിൽ,സംസ്ഥാന വൈസ് പ്രസിഡന്റ് ഫൈസൽ ബാഫഖി തങ്ങൾ,ജില്ലാ പ്രസിഡന്റ് ഹാരിസ് കരമന,ഫൈസ് പൂവച്ചൽ,ഫറാസ് മറ്റപ്പള്ളി,മുസ്ലിം ലീഗ് സംസ്ഥാന സമിതി അംഗം തോന്നയ്ക്കൽ ജമാൽ,കണിയാപുരം ഹലീം,മണ്ഡലം പ്രസിഡന്റ് ചാന്നാങ്കര എം.പി കുഞ്ഞ്, ജനറൽ സെക്രട്ടറി ജസീം ചിറയിൻകീഴ്,കടവിളാകം കബീർ,ഷാഫി പെരുമാതുറ,ഫസിൽ ഹഖ്,എസ്.എം.അഷ്റഫ്, സുനിൽ മൗലവി,അൻസർ പെരുമാതുറ എന്നിവർ ഒപ്പമുണ്ടായിരുന്നു