വിതുര:പ്രസിദ്ധമായ വിതുര ചായം ശ്രീഭദ്രകാളിക്ഷേത്രത്തിൽ പൂങ്കാവനമൊരുക്കുവാൻ ക്ഷേത്രകമ്മിറ്റിയോഗം തീരുമാനിച്ചതായി ക്ഷേത്രകമ്മിറ്റി പ്രസിഡന്റ് പി.വിജയൻനായർ, വൈസ് പ്രസിഡന്റ് ഗിരീഷൻനായർ,സെക്രട്ടറി തങ്കപ്പൻപിള്ള, ജോയിന്റ്‌ സെക്രട്ടറി ഭുവനേന്ദ്രൻനായർ, ട്രഷറർ പി.ബിജുകുമാർ എന്നിവർ അറിയിച്ചു.വെള്ളിയാഴ്ച വൈകിട്ട് 5 ന് വിതുര മരുതാമല മൂന്നാംനമ്പർ കമലവിലാസത്തിൽ അച്യുതൻനായരുടെ പേരിൽ ആദ്യഓർമ്മ മരം നടും.ഗീതാനായർ ഉദ്ഘാടനം ചെയ്യും. ക്ഷേത്രകമ്മിറ്റി പ്രസിഡന്റ് പി.വിജയൻനായർ അദ്ധ്യക്ഷത വഹിക്കും.