പാങ്ങോട്:യൂത്ത് കോൺഗ്രസ് പാങ്ങോട് മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച യൂത്ത് ടാലന്റ് ഫെസ്റ്റ് മുൻ എം.എൽ.എ കെ.എസ്.ശബരീനാഥൻ ഉദ്ഘാടനം ചെയ്തു.യൂത്ത് കോൺഗ്രസ് മണ്ഡലം കമ്മിറ്റി പ്രസിഡന്റ് റിഷാദ് റഹിം അദ്ധ്യക്ഷത വഹിച്ചു.ഡി.സി.സി വൈസ് പ്രസിഡന്റ് സുധീർ ഷാ പാലോട്,യൂത്ത് കോൺഗ്രസ് സ്റ്റേറ്റ് സെക്രട്ടറി അമി തിലക്,പാങ്ങോട് പ‍ഞ്ചായത്ത് പ്രസിഡന്റ് എം.എം.ഷാഫി,കോൺഗ്രസ് മണ്ഡലം പ്രസിഡന്റുമാരായ എം.സതിതിലകൻ,നൗഷാദ് താഴെപാങ്ങോട്,ബ്ലോക്ക് വൈസ് പ്രസിഡന്റുമാരായ നിസാമുദ്ദീൻ കൊച്ചാലുംമൂട്, ഹസീൻ പാങ്ങോട്,യൂത്ത് കോൺഗ്രസ് മണ്ഡലം ജന.സെക്രട്ടറി എ.അനുദേവ്,കെ.എസ്.യു മണ്ഡലം പ്രസിഡന്റ് എ.അമീൻ എന്നിവർ പ്രസംഗിച്ചു.യോഗത്തിൽ കേരള സംഗീത നാടക അക്കാദമി ഗുരുപൂജ പുരസ്കാരം ലഭിച്ച നാടക നടി ഭരതന്നൂർ ശാന്ത,ദേശീയ ഭാരത് സേവക് പുരസ്കാരം ലഭിച്ച അശുപക് ഭരതന്നൂർ, പ്രിസൺ ഓഫീസറായി നിയമിതനായ ഫഅദ് സൽമാൻ എന്നിവരെ അനുമോദിച്ചു.തുടർന്ന് എസ്,എസ്.എൽ.സി,പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയവർക്ക് കെ.എസ്.ശബരീനാഥൻ ഉപഹാര സമർപ്പണം നടത്തി.