വർക്കല: സി.പി.എം ജില്ലാ കമ്മിറ്റി അംഗമായിരുന്ന എസ്.കൃഷ്ണൻകുട്ടിയുടെ 5-ാമത് ചരമവാർഷികദിനം വർക്കലയിൽ ആചരിച്ചു.സ്മൃതി മണ്ഡപത്തിൽ സി.പി.എം ജില്ലാ സെക്രട്ടറി അഡ്വ.വി.ജോയിയുടെ നേതൃത്വത്തിൽ പുഷ്പാർച്ചന നടത്തി.ജില്ലാ കമ്മിറ്റി അംഗം എസ്. ഷാജഹാൻ, ഏരിയ സെക്രട്ടറി എം.കെ.യൂസഫ്, നഗരസഭ ചെയർമാൻ കെ.എം.ലാജി, ജില്ലാ പഞ്ചായത്ത് അംഗം വി.പ്രിയദർശിനി,ഏരിയ കമ്മിറ്റി അംഗങ്ങളായ വി.സത്യദേവൻ, ബി.എസ്. ജോസ് , വി.സുധീർ , വി.സുനിൽ, ജി.എസ് .സുനിൽ , ബിന്ദു ഹരിദാസ്, കെ.ആർ. ബിജു, എൻ. അരവിന്ദാക്ഷൻ, കൃഷ്ണൻകുട്ടിയുടെ ഭാര്യ വിജയലക്ഷ്മി, മകൾ വി.കെ. അനാമിക തുടങ്ങിയവരും പുഷ്പാർച്ചന നടത്തി.വൈകിട്ട് ചെറുന്നിയൂർ ജംഗ്‌ഷനിൽ നടന്ന പൊതുയോഗം സി.പി.എം ജില്ലാ സെക്രട്ടറിയേറ്റംഗം ബി.പി.മുരളി ഉദ്ഘാടനം ചെയ്തു. ലോക്കൽ സെക്രട്ടറി കെ.വിശ്വനാഥൻ അദ്ധ്യക്ഷത വഹിച്ചു.ഡി.വൈ.എഫ്.ഐ കേന്ദ്ര സെക്രട്ടറിയേറ്റംഗം ജെയ്ക്.സി.തോമസ്,എസ്. ഷാജഹാൻ , എം.കെ യൂസഫ് ,കെ.എം.ലാജി,വി.സത്യദേവൻ,ടി.എൻ. ഷിബു തങ്കൻ തുടങ്ങിയവർ സംസാരിച്ചു.