general

ബാലരാമപുരം: കൊടിക്കുന്നിൽ സുരേഷിനെ പ്രോട്ടെം സ്പീക്കർ സ്ഥാനത്തേക്ക് എൻ.ഡി.എ സർക്കാർ പരിഗണിക്കാഞ്ഞതിൽ പ്രതിഷേധിച്ച് ദളിത് കോൺഗ്രസ് കോവളം നിയോജകമണ്ഡലം,​ കോൺഗ്രസ് ബാലരാമപുരം മണ്ഡലം കമ്മിറ്റികളുടെ നേത്യത്വത്തിൽ ബാലരാമപുരത്ത് സത്യഗ്രഹം സംഘടിപ്പിച്ചു. കെ.പി.സി.സി അംഗം വിൻസെന്റ് ഡി പോൾ ഉദ്ഘാടനം ചെയ്തു. എൻ.ഡി.എ നിലപാട് ദളിത് സമൂഹത്തോടുള്ള കടുത്ത അവഗണനയാണെന്നും സവർണ ഫാസിസത്തെ ചെറുത്ത് തോൽപ്പിക്കുവാൻ പൊതു സമൂഹം തയ്യാറാകണമെന്നും അദ്ദേഹം പറഞ്ഞു. കോവളം ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് ഉച്ചക്കട സുരേഷ്,​ കാഞ്ഞിരംകുളം ബ്ലോക്ക് പ്രസിഡന്റ് കരുംകുളം വിജയകുമാർ,​ ബാലരാമപുരം സൗത്ത് മണ്ഡലം പ്രസിഡന്റ് എ.അർഷാദ്,​ നോർത്ത് മണ്ഡലം പ്രസിഡന്റ് നതീഷ് നളിനൻ,​ ദളിത് കോൺഗ്രസ് നിയോജക മണ്ഡലം പ്രസിഡന്റ് മൂലക്കര അജിത്,​ മണ്ഡലം പ്രസി‌ഡന്റ് സജീവ്,​ മെമ്പർ എൽ.ജോസ്,​ യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി അഫ്സൽ,​ നെല്ലിവിള സുരേഷ് എന്നിവർ സംസാരിച്ചു.