നെയ്യാറ്റിൻകര:ഗുരുധർമ്മ പ്രചാരണസഭ അരുവിപ്പുറം യൂണിറ്റ് അരുവിപ്പുറം ക്ഷേത്രത്തിൽ 'വായനാ മധുരം' സംഘടിപ്പിച്ചു.എൻ.എസ്.സുമേഷ് കൃഷ്ണൻ വിഷയാവതരണം നടത്തി.ഗുരുധർമ്മ പ്രചാരണസഭ ജില്ലാ സെക്രട്ടറി എ.ആർ.വിജയകുമാറിന്റെ അദ്ധ്യക്ഷതയിൽ അരുവിപ്പുറം യൂണിറ്റ് സെക്രട്ടറി എ.കെ.അരുവിപ്പുറം സ്വാഗതം പറഞ്ഞു.മഠം സെക്രട്ടറി സ്വാമി സാന്ദ്രാനന്ദ അനുഗ്രഹ പ്രഭാഷണം നടത്തി.കവയിത്രി ബിന്ദു ശ്രീകുമാർ,ശ്രീജിത്ത് മാരായമുട്ടം,എൻ.എൻ.ഷാജി,സുധ അരുവിപ്പുറം,മഞ്ചു ടീച്ചർ തുടങ്ങിയവർ പങ്കെടുത്തു.