vivekodayam

മുടപുരം: മുടപുരം വിവേകോദയം ലൈബ്രറി ആൻഡ് റീഡിംഗ് റൂമിന്റെ ആഭിമുഖ്യത്തിൽ നടന്നുവരുന്ന വായന പക്ഷാചരണത്തിന്റെ ഭാഗമായി ലൈബ്രറിയിൽ സാംസ്കാരിക സമ്മേളനവും അവാർഡ് വിതരണവും നടന്നു.രാധാകൃഷ്ണൻ കുന്നുംപുറം ഉദ്ഘാടനം ചെയ്തു.ലൈബ്രറി പ്രസിഡന്റ് എൻ.ശശിധരൻ നായർ അദ്ധ്യക്ഷനായി.ഗ്രന്ഥശാല അങ്കണത്തിൽ നടന്ന ചടങ്ങിൽ ഉന്നതവിജയികളായ വിദ്യാർത്ഥികൾക്ക് അവാർഡ് വിതരണം ചെയ്തു.കഥാകൃത്ത് ഡി.സുചിത്രൻ,ഗ്രാമപഞ്ചായത്ത് അംഗം എൻ. രഘു,എസ്.ചന്ദ്രൻ,പി.ഗോപി,മുടപുരം യു.പി സ്കൂൾ ഹെഡ്മിസ്ട്രസ് ബീന,ലൈബ്രറി സെക്രട്ടറി കെ.രമേശ്,ജോയിന്റ് സെക്രട്ടറി ഷിബു.ബി എന്നിവർ സംസാരിച്ചു. വായന പക്ഷാചരണത്തിന്റെ ഭാഗമായി പി.എൻ.പണിക്കർ അനുസ്മരണം,ഗ്രന്ഥശാല മെമ്പർഷിപ്പ് ക്യാമ്പയിൻ,പുസ്തക പ്രദർശനം,ചർച്ച,സെമിനാർ തുടങ്ങിയവയും നടന്നു.