
വാമനപുരം: വാമനപുരത്തെ ബസ് കാത്തിരിപ്പുകേന്ദ്രം സമൂഹ്യവിരുദ്ധരുടെ താവളമായി മാറുന്നു.വാമനപുരം ജംഗ്ഷനിലെ പഞ്ചായത്ത് ബസ് കാത്തിരിപ്പ് കേന്ദ്രത്തിന്റെ അവസ്ഥയാണിത്.രാവിലെ സ്കൂളിലും കോളേജിലും പോകുന്ന കുട്ടികൾക്കും ജോലിക്ക് പോകുന്ന സ്ത്രീകൾ ഉൾപ്പെടെയുള്ളവർ മഴയിലും,വെയിലും കയറി നിൽക്കാൻ ആശ്രയിക്കുന്ന ഇവിടെ ഇപ്പോൾ സാമൂഹ്യ വിരുദ്ധൻമാരും അല്ലാത്തവരും കൈയടക്കിയിരിക്കുകയാണ്. മദ്യപന്മാർ ഇതിനകത്താണ് ഉറങ്ങുന്നത്. കൂടാതെ പാത്രങ്ങളും കിടക്കാനുള്ള പായയും ഒക്കെയായി ഇതിനകം നിറഞ്ഞിരിക്കുന്നതിനാൽ യാത്രക്കാർക്ക് ഇതിനകത്ത് കയറാൻ പറ്റാത്ത അവസ്ഥയാണുള്ളത്. പലപ്രാവശ്യം പഞ്ചായത്തിൽ അറിയിച്ചിട്ടും ഇതിനൊരു പരിഹാരമുണ്ടായില്ലെന്ന് നാട്ടുകാർ പറയുന്നു.