photo

നെയ്യാറ്റിൻകര: നെയ്യാറ്റിൻകര കേരള വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ നേതൃത്വത്തിൽ നെയ്യാറ്റിൻകര നഗരസഭാ ഹെൽത്ത് വിഭാഗം ഹെൽത്ത് ഇൻസ്പെക്ടർ സുരേഷ് കുമാറിനെ ഉപരോധിച്ചു. വിവിധ ആവശ്യങ്ങൾ ഉന്നയിച്ചാണ് വ്യാപാരികൾ സമരം നടത്തിയത്. വ്യാപാരികൾക്കുള്ള ലൈസൻസ് തടഞ്ഞുവച്ചത് പുനഃപരിശോധിക്കണമെന്ന് വ്യാപാരികൾ ആവശ്യപ്പെട്ടു.വാർഡ് കൗൺസിലറും വ്യാപാരി വ്യവസായി ഏകോപനസമിതി ജില്ലാ സെക്രട്ടറിയുമായ മഞ്ചതല സുരേഷിന്റെ നേതൃത്വത്തിലായിരുന്നു ഉപരോധം. നഗരസഭ ചെയർമാന്റെ നിർദ്ദേശത്തിൽ വാർഡ് കൗൺസിലർമാരായ ശിവരാജ് കൃഷ്ണ, ഗ്രാമം പ്രവീൺ എന്നിവരും മുനിസിപ്പൽ സെക്രട്ടറിയും മറ്റു ഉദ്യോഗസ്ഥരുമായി നടന്ന അനുരഞ്ജന ചർച്ചയിൽ ലൈസൻസ് കാലാവധി നീട്ടിക്കിട്ടുന്നതിന് നഗരസഭ ചെയർമാനും സെക്രട്ടറിയും ഗവൺമെന്റിനോട് ശുപാർശ ചെയ്യാമെന്നും പുതിയ ലൈസൻസ് എടുക്കുന്നവർക്ക് ആ മാസം മുതലുള്ള ഹരിതകർമ്മസേന ഫീസ് അടച്ചാൽ മതിയെന്നുള്ള ധാരണയിൽ ഉപരോധസമരം അവസാനിപ്പിച്ചു. തുടർന്ന് വ്യാപാരികൾ നെയ്യാറ്റിൻകര ടൗണിൽ പ്രകടനം നടത്തി.യൂണിറ്റ് ജനറൽ സെക്രട്ടറി ആന്റണി അലൻ,ട്രഷർ ശ്രീധരൻ നായർ,എച്ച്.ദാവൂദ്,നടരാജൻ,ക്യാപിറ്റൽ വിജയൻ,രാധാകൃഷ്ണൻ,ശ്രീകുമാർ,ബദറുദ്ദീൻ,സതീഷ് ശങ്കർ,സദാശിവൻ,മുരുകൻ എന്നിവർ നേതൃത്വം നൽകി.