ss

ജോജു ജോർജ് ആദ്യമായി രചനയും സംവിധാനവും നിർവഹിക്കുന്ന പണി എന്ന ചിത്രത്തിലെ പുതിയ ചിത്രങ്ങൾ ശ്രദ്ധ നേടുന്നു. നായകൻ ഗിരിയായി വേഷമിടുന്ന ജോജു ജോർജിന്റെയും നായിക ഗൗരിയുമായി എത്തുന്ന അഭിനയയും തൃശൂർ വടക്കുനാഥൻ ക്ഷേത്ര പരിസരത്തെ പ്രണയാർദ്രമായ ചിത്രങ്ങളാണ് സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത്. ഗിരിയും ഗൗരിയും തമ്മിലുള്ള അഗാധമായ ബന്ധത്തിന്റെ ആഴവുമാണ് ചിത്രങ്ങളിലൂടെ പ്രേക്ഷകരിലേക്ക് എത്തുന്നത്. ഗിരി ആൻഡ് ഗൗരി ഫ്രം പണി എന്ന കുറിപ്പിലാണ് ചിത്രങ്ങൾ. യഥാർത്ഥ ജീവിതത്തിൽ സംസാരശേഷിയും കേൾവിശക്തിയും ഇല്ലാത്ത അഭിനയ മലയാളം, തമിഴ്, തെലുങ്ക് ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. ഇടവേളയ്ക്കുശേഷം അഭിനയ അഭിനയിക്കുന്ന മലയാള ചിത്രമാണ് പണി. സീമ അഭയ ഹിരൺമയി, പ്രശാന്ത് അലക്സാണ്ടർ, സുജിത്ത് ശങ്കർ, ബാബു നമ്പൂതിരി, ബിഗ് ബിഗോ താരങ്ങളായ സാഗർ, ഗുനൈസ് തുടങ്ങിയവരാണ് മറ്റു അഭിനേതാക്കൾ. എഡി സ്റ്റുഡിയോസിന്റെയും ശ്രീ ഗോകുലം മൂവീസിന്റെയും ബാനറിൽ എം. റിയാസ് ആദം, സിജോ വടക്കൻ എന്നിവർ ചേർന്നാണ് നിർമ്മാണം. വിതരണം ഡ്രീം ബിഗ് ഫിലിംസ്.