
പച്ച നിറം സാരിയിൽ അതിമനോഹരമായി മലയാളത്തിന്റെ യുവതാരം സാനിയ അയ്യപ്പൻ. സാനിയയുടെ പുതിയ ചിത്രങ്ങൾ ആരാധകർ ഇരുകൈയും നീട്ടി സ്വീകരിച്ചു. മഹക കളരിക്കലിന്റെ സ്റ്റൈലിംഗിൽ മെഹക് ഡിസൈനിന്റെ സാരിയാണ് സാനിയ ധരിച്ചത്.
കിരൺസാ കർത്തിയയാണ് ചിത്രങ്ങൾ പകർത്തിയത്. നീതു ജയപ്രകാശാണ് മേക്കപ്പ്. ഇതാണോ പച്ചയായ ജാഡ എന്ന രസകരമായ കമന്റുണ്ട്. സിനിമപോലെ യാത്രകളെയും ചേർത്തു പിടിക്കുന്ന സാനിയ അടുത്തിടെ ബീച്ച് ചിത്രങ്ങൾ ആരാധകർക്കായി പങ്കുവച്ചു. വർക്കല ബീച്ചിൽനിന്നുള്ള ചിത്രങ്ങളും ശ്രദ്ധ നേടി. ഹോട്ട് ആൻഡ് സ്റ്റൈലിഷ് ലുക്കിൽ ബീച്ചിലെ ഒരു റിസോർട്ടിൽ സമയം ചെലവഴിക്കുന്ന ചിത്രങ്ങൾ സാനിയ പങ്കുവച്ചു. ഇന്ദ്രജിത്തിന്റെ മകൾ പ്രാർത്ഥന സാനിയയുടെ പോസ്റ്റിന് താഴെ ബ്യൂട്ടിഫുൾ എന്ന് കമന്റ് നൽകി. അടുത്തിടെ സാനിയ ഫിലിപ്പീൻസിൽ വിദേശ സുഹൃത്തുക്കൾക്കൊപ്പം അവധി ആഘോഷിച്ചിരുന്നു. ഗേൾ ഹുഡ് എന്നാണ് അന്നത്തെ ചിത്രങ്ങൾക്ക് സാനിയ നൽകിയ കുറിപ്പ്. ഇരുകപട്രു എന്ന ചിത്രത്തിലൂടെ നായികയായി തമിഴിൽ അരങ്ങേറ്റം നടത്തിയ സാനിയ മോഹൻലാൽ- പൃഥ്വിരാജ് ചിത്രം എമ്പുരാനിൽ അഭിനയിക്കുന്നുണ്ട്.