photo

നെടുമങ്ങാട് : എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറിക്കെതിരായ പ്രചാരണത്തിനെതിരെ രംഗത്തിറങ്ങാൻ നെടുമങ്ങാട് യൂണിയനു കീഴിലുള്ള ശാഖ ഭാരവാഹികൾ,വനിതാസംഘം,യൂത്ത് മൂവ്‌മെന്റ് പ്രവർത്തകരുടെ സംയുക്ത യോഗം തീരുമാനിച്ചു.പഴകുറ്റി യൂണിയൻ ആസ്ഥാനത്ത് വനിതാ സംഘം പ്രസിഡന്റ് എസ്. ലതാകുമാരിയുടെ അദ്ധ്യക്ഷതയിൽ എസ്.എൻ.ഡി.പി യോഗം നെടുമങ്ങാട് യൂണിയൻ പ്രസിഡന്റ് എ. മോഹൻദാസ് ഉദ്ഘാടനം ചെയ്തു. എസ്.എസ്.എൽ.സി പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികൾ,കൊല്ലം ഗവൺമെന്റ് മെഡിക്കൽ കേളേജിൽ നിന്ന് എം.ബി.ബി.എസ് പത്താം റാങ്ക് കരസ്ഥമാക്കിയ ഡോ.ആതിര.ബി.എസ്, കേന്ദ്ര വനിതാ സംഘം കലോത്സവത്തിൽ പ്രസംഗ മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ നിവേദ്യ എന്നിവരെ ഉപഹാരം നൽകി അനുമോദിച്ചു.യൂണിയൻ ഭരണസമിതി അംഗം ഗോപാലൻ റൈറ്റ് സ്വാഗതം പറഞ്ഞു. വനിതാ സംഘം സെക്രട്ടറി കൃഷ്ണ റൈറ്റ് മുഖ്യപ്രഭാഷണം നടത്തി.യൂണിയൻ കൗൺസിലർ വഞ്ചുവം ഷിജു, പ്ലാത്തറ സജികുമാർ, പഴകുറ്റി രമേശ്,യൂണിയൻ കൗൺസിലിലേക്ക് പുതുതായി തിരഞ്ഞെടുക്കപ്പെട്ട ശിവരാജൻ, സുരേഷ് കുമാർ,ആലമ്പാറ സുനിൽകുമാർ, ശിവാനന്ദൻ എന്നിവർ സംസാരിച്ചു.ലിജി നന്ദി പറഞ്ഞു.