പൂവാർ: തിരുപുറം ഗ്രാമ പഞ്ചായത്തിൽ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി സെല്ലിൽ എം.ജി.എൻ.ആർ.ഇ.ജി.എസ് അകൗണ്ടന്റ് കം ഐ.ടി അസിസ്റ്റന്റ് ഒഴിവിൽ കരാർ അടിസ്ഥാനത്തിലുള്ള നിയമനത്തിന്റെ വാക്ക് ഇൻ ഇന്റർവ്യൂ 28ന് രാവിലെ 10.30ന് ഗ്രാമപഞ്ചായത്ത് ഓഫീസിൽ നടക്കും.വിശദ വിവരങ്ങൾക്ക് www.lsgkerala.in/thirupurampanchayat എന്ന വെബ്ബ് സൈറ്റിലും പ്രവർത്തി ദിവസങ്ങളിൽ ഗ്രാമപഞ്ചായത്ത് ഓഫീസിൽ നിന്നും അറിയാവുന്നതാണ്.