
ശിവഗിരി: ശിവഗിരി മഠത്തിൽ ആഗസ്റ്റ് 20ന് നടക്കുന്ന 170-ാമത് ശ്രീനാരായണ ഗുരുദേവ ജയന്തി ആഘോഷം വിജയകരമാക്കുന്നതിനുള്ള കമ്മിറ്റിയുടെ സെക്രട്ടറിയായി സ്വാമി അസംഗാനന്ദഗിരിയെ ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് ബോർഡ് യോഗം നിയോഗിച്ചു. ശിവഗിരി മഠത്തിന്റെ പോഷകസംഘടനയായ ഗുരുധർമ്മപ്രചാരണ സഭയുടെ സെക്രട്ടറിയാണ് സ്വാമി അസംഗാനന്ദഗിരി.