വെള്ളറട: ഏഴാമത് കർമ്മല മാതാ മല തീർത്ഥാടനം ജൂലായ് 16ന് തുടങ്ങി 21ന് സമാപിക്കും.തീർത്ഥാടനത്തിനുവേണ്ട ഒരുക്കങ്ങൾ ആരംഭിച്ചു.പരിശുദ്ധ മറിയം ജീവന്റെ കൂടാരം എന്ന തീർത്ഥാടന സന്ദേശവുമായാണ് തീർത്ഥാടനം നടക്കുന്നത്.ഡോ.വിൻസെന്റ്.കെ.പീറ്റർ ജനറൽ കൺവീനറായും 101 പേരടങ്ങുന്ന തീർത്ഥാടന കമ്മിറ്റി രൂപീകരിച്ചു.സബ് കമ്മിറ്റികളും രൂപം നൽകി.തെക്കൻ കുരിശുമല തീർത്ഥാടന പാതയിൽ മൂന്നാം കുരിശിന്റെ ഇടത്തിൽ നിന്ന് ഒന്നര കിലോമീറ്റർ അകലെയാണ് കാർമ്മൽ ഹിൽ ഇക്കോടൂറിസം പിൽഗ്രീം സെന്റർ സ്ഥിതി ചെയ്യുന്നത്.