വർക്കല : കെടാകുളം നേതാജി മെമ്മോറിയൽ ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ വായന പക്ഷാചരണത്തിന്റെ ഭാഗമായി 29ന് വൈകിട്ട് 3 മണിക്ക് ആശാൻ സാഹിത്യോത്സവം നടക്കും.ജില്ലാ പഞ്ചായത്ത്‌ മെമ്പർ ഗീതാ നസീർ ഉദ്ഘാടനം ചെയ്യും. ഗ്രന്ഥശാല പ്രസിഡന്റ് എസ്. ബാബുജി അദ്ധ്യക്ഷത വഹിക്കും.മൈനിംഗ് ആന്റ് ജിയോളജി മുൻ മിനറൽ റവന്യു ഇൻസ്‌പെക്ടറും കഥാകൃത്തുമായ ഷോണി.ജി.ചിറവിള മുഖ്യ പ്രഭാഷണം നടത്തും.എസ്.എസ്.എൽ. സി, പ്ലസ് ടൂ പരീക്ഷകളിൽ ഫുൾ എ പ്ലസ് കിട്ടിയ കുട്ടികൾക്കും പി .എൻ. പണിക്കർ വായനാ ദിനാഘോഷങ്ങളിലെ വിജയികൾക്കും സമ്മാനം വിതരണം ചെയ്യും.