പൂവാർ: പൂവാർ ഗ്രാമപഞ്ചായത്തിൽ നിന്ന് 2023 ഡിസംബർ 31വരെ സാമൂഹ്യ സുരക്ഷാ പെൻഷനുകൾ അനുവദിക്കപ്പെട്ട എല്ലാ ഗുണഭോക്താക്കളും ജൂൺ 25 മുതൽ ആഗസ്റ്റ് 26നകം അക്ഷയ കേന്ദ്രങ്ങൾ വഴി ബയോമെട്രിക്ക് മസ്റ്ററ്റിംഗ് നടത്തണം.അക്ഷയ കേന്ദ്രങ്ങളിലെത്താൻ കഴിയാത്തവർ ആ വിവരം അറിയിച്ചാൽ പ്രതിനിധി വീട്ടിലെത്തി മസ്റ്ററിംഗ് നടത്തുമെന്ന് സെക്രട്ടറി അറിയിച്ചു.