ആറ്റിങ്ങൽ:ചിറയിൻകീഴ് താലൂക്കിലെ ഗ്രന്ഥശാലാ സെക്രട്ടറിമാർക്കും ലൈബ്രേറിയന്മാർക്കും ലൈബ്രറി മാനേജ്‌മെന്റ് സോഫ്റ്റ് വെയർ പരിശീലന പരിപാടി സംഘടിപ്പിച്ചു. ആറ്റിങ്ങൽ മുനിസിപ്പൽ ലൈബ്രറി ഹാളിൽ ജില്ലാ ലൈബ്രറി കൗൺസിൽ പ്രസിഡന്റ് ബി.പി. മുരളി ഉദ്ഘാടനം ചെയ്തു.താലൂക്കിലെ 60 ഗ്രന്ഥശാലകളിൽ നിന്ന് സെക്രട്ടറിമാരും ലൈബ്രേറിയന്മാരും പരിശീലനത്തിൽ പങ്കെടുത്തു.താലൂക്ക് പ്രസിഡന്റ് എസ്.വേണുഗോപാൽ അദ്ധ്യക്ഷത വഹിച്ചു.റ്റേറ്റ് ലൈബ്രറി കൗൺസിൽ അംഗം എം. മുരളീധരൻ എന്നിവർ സംസാരിച്ചു.റിസോഴ്സ് പേഴ്സൺമാരായ ജി.ബിനുത ,അനന്തകൃഷ്ണൻ,ഡി.വി.ദിജു എന്നിവർ ക്ലാസ് നയിച്ചു.താലൂക്ക് സെക്രട്ടറി കെ. രാജേന്ദ്രൻ സ്വാഗതം പറഞ്ഞു.