വർക്കല: വർക്കല ഗവ. മോഡൽ എച്ച്.എസ്.എസിൽ പ്ലസ് വൺ പ്രവേശനോൽസവം വർക്കല നഗരസഭ ചെയർമാൻ കെ.എം.ലാജി ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് ബി.എസ്.ജോസ് അദ്ധ്യക്ഷത വഹിച്ചു. വിദ്യാഭ്യാസ സ്ഥിരം സമിതി അദ്ധ്യക്ഷൻ സി.അജയകുമാർ മുഖ്യ പ്രഭാഷണം നടത്തി. എസ്.എം.സി ചെയർപേഴ്സൺ ഷിജിമോൾ ഷാജഹാൻ,വൈസ് പ്രിൻസിപ്പൽ ജ്യോതിലാൽ ബി ശ്രീജ,രാജേശ്വരി ലിയോൺസ് ,ലിജോ എന്നിവർ സംസാരിച്ചു.വർക്കല പൊലീസ് സ്റ്റേഷന്റെ നേതൃത്വത്തിൽ നടത്തിയ ക്വിസ് മത്സരവിജയികൾക്ക് സമ്മാനവിതരണവും ബോധവത്കരണ ക്ലാസും നടന്നു.വർക്കല പൊലീസ് സ്റ്റേഷൻ പി.ആർ.ഒ ബിജു,ബി.ആർ.സി പ്രതിനിധി കൃഷ്ണ എന്നിവർ ക്ലാസുകൾ നയിച്ചു.സ്കൂൾ പ്രിൻസിപ്പൽ ഷീബ.എസ് സ്വാഗതവും ഹയർ സെക്കൻഡറി അദ്ധ്യാപകൻ ഉണ്ണികൃഷ്ണൻ .എസ് നന്ദി യും പറഞ്ഞു.