
തിരുവനന്തപുരം: കാരുണ്യ ആരോഗ്യസുരക്ഷാ പദ്ധതിക്ക് സംസ്ഥാന സർക്കാർ 100 കോടി കൂടി അനുവദിച്ചു. പദ്ധതിക്ക്
രണ്ടാം പിണറായി സർക്കാർ ഇതുവരെ 2,795 കോടി രൂപ നൽകിയിട്ടുണ്ട്.
41.99 ലക്ഷം പേരാണ് പദ്ധതിയുടെ ഗുണഭോക്താക്കൾ.
197 സർക്കാർ ആശുപത്രികളിലും നാല് കേന്ദ്ര സർക്കാർ ആശുപത്രികളിലും 364 സ്വകാര്യ ആശുപത്രികളിലും പദ്ധതിയുടെ സേവനം ലഭ്യമാണ്.