വിഴിഞ്ഞം: ലയൺസ് ക്ലബിന്റെ വാർഷിക സമ്മേളനവും പുതിയ അംഗങ്ങളുടെ സത്യപ്രതിജ്ഞയും പ്രോജക്ടുകളുടെ ഉദ്ഘാടനവും മുൻ ഡിസ്ട്രിക്ട് ഗവർണർ ഗോപകുമാർ മേനോൻ നിർവഹിച്ചു.ക്ലബ്‌ പ്രസിഡന്റ്‌ രതീഷ് കുമാർ അദ്ധ്യക്ഷത വഹിച്ചു. ഭാരവാഹികളായി സിബി മൈക്കിൽ (പ്രസിഡന്റ്),ശോഭന കുമാർ (സെക്രട്ടറി),ജയകുമാർ (ട്രഷറർ),റാഫി (അഡ്മിനിസ്ട്രേറ്റർ),നന്ദു കസവുകട,അഡ്വക്കേറ്റ് രാജീവ്‌ (വൈസ് പ്രസിഡന്റുമാർ) എന്നിവരെ തിരഞ്ഞെടുത്തു. വിഴിഞ്ഞം പോർട്ട്‌ ലിയോ ലയൺസ് ക്ലബും ഉദ്ഘാടനം ചെയ്തു.ക്ലബ് പ്രസിഡന്റായി നിഖിൽ കൃഷ്ണ.വി.ജി,സെക്രട്ടറിയായി റോസ് മരിയ തോമസ്,ട്രഷററായി അമൃത അഭിലാഷ് എന്നിവരെ തിരഞ്ഞെടുത്തു.നിർദ്ധന രോഗിക്ക് വീൽച്ചെയർ,മത്സ്യക്കച്ചവടം നടത്തുന്ന തൊഴിലാളികൾക്ക് കുടകൾ,വൃദ്ധ സദനങ്ങളിലെ അന്തേവാസികൾക്കുള്ള സഹായങ്ങളും വിതരണം ചെയ്തു.ഡിസ്ട്രിക്ട് ചെയർപേഴ്സൺ അഭിലാഷ്,ശോഭനകുമാർ,ഡിസ്ട്രിക്ട് കോർമെമ്പറും ഏരിയ മാനേജറുമായ വിനോദ് കുമാർ,ബിന്ദു ഗോപകുമാർ,റീജിയൻ ചെയർപേഴ്സൺസായ ഫ്രാങ്ക്‌‌ളിൻ,അഡ്വക്കേറ്റ് പ്രമോദ്,അരുൺ.പി,വിജുഷ,ആനന്ദ് രാജ്,സോൺ ചെയർപേഴ്സൺ സുബ്രഹ്മണ്യ അയ്യർ,മണ്ണിൽ മനോഹരൻ,ജോമി, നേഹ കൃഷ്ണ,ആൻ മരിയ തോമസ് എന്നിവർ സംസാരിച്ചു.