minarva

തിരുവനന്തപുരം: തലസ്ഥാനത്തെ അടിയന്തരാവസ്ഥ തടവുകാർ അരനൂറ്റാണ്ട് മുമ്പത്തെ അനുഭവങ്ങളുമായി അക്ഷരവീഥി റോഡിലെ മിനർവ പ്രസ് ഹാളിൽ ഒത്തുകൂടി. അന്ന് തടവുകാരനും ഇന്ന് സി.പി.എം പോളിറ്റ് ബ്യൂറോ അംഗവുമായ എം.എ.ബേബി പരിപാടി ഉദ്ഘാടനം ചെയ്തു.സ്മാരക സമിതി പ്രസിഡന്റും തടവുകാരനുമായിരുന്ന റെയിൽവേ ബാബുവിന്റെ അദ്ധ്യക്ഷതയിൽ ട്രഷറർ ജി.മധുസൂദനൻ നായർ സ്വാഗതവും സെക്രട്ടറി മിനർവ വിമൽ നന്ദിയും പറഞ്ഞു. തടവുകാരായിരുന്ന മുൻ മന്ത്രി എം.വിജയകുമാർ,പ്രൊഫ.മാധവൻ പിള്ള,ശുദ്ധോധനൻ,അഡ്വ.ചിറയിൻകീഴ് ഗോപിനാഥ്, കുന്നുകുഴി മനോഹരൻ,രാജഗോപാൽ,സംസ്‌കൃത സർവകലാശാല വൈസ് ചാൻസലറായിരുന്ന ജെ.പ്രസാദ്,ആറ്റിങ്ങൽ സുഗുണൻ,റെയിൽവേ ബാബു,പാങ്ങപ്പാറ മുരളീധരൻ നായർ തുടങ്ങി തടവിൽക്കഴിഞ്ഞവർ അനുഭവങ്ങൾ പങ്കുവച്ചു. ജയിലിൽ നേരിട്ട കൊടിയ മർദ്ദനമുറകൾ നേരിട്ടവർ ഇപ്പോഴും അതിന്റെ അവശതകൾ വിവരിച്ചു.