photo

തിരുവനന്തപുരം: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ കൗൺസിൽ അംഗങ്ങളുടെ നേതൃത്വത്തിൽ സെക്രട്ടേറിയറ്റിന് മുന്നിൽ നടത്തിയ ധർണ കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡന്റും കോൺഫെഡറേഷൻ ഒഫ് ഓൾ ഇന്ത്യ ട്രേഡേഴ്സ് ദേശീയ സെക്രട്ടറിയുമായ എസ്.എസ്.മനോജ് ഉദ്ഘാടനം ചെയ്തു. കെ.സ്മാർട്ടിലെ അപാകതകൾ പരിഹരിക്കുക,തെരുവ് കച്ചവടം നിരോധിക്കുക,വ്യാപാരി ക്ഷേമനിധി പെൻഷൻ കുടിശ്ശിക ഉടൻ വിതരണം ചെയ്യുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു ധർണ. ജില്ലാ പ്രസിഡന്റ് ആര്യശാല സുരേഷ് അദ്ധ്യക്ഷത വഹിച്ചു.സംസ്ഥാന ജനറൽ സെക്രട്ടറി എം.നസീർ,സംസ്ഥാന വൈസ് പ്രസിഡന്റ് കരമന മാധവൻകുട്ടി,വെഞ്ഞാറമൂട് ശശി,അസീം മീഡിയ,നെട്ടയം മധു,പോത്തൻകോട് അനിൽകുമാർ,എസ്.മോഹൻകുമാർ,എ.മാടസ്വാമി പിള്ള,ബാലരാമപുരം നൗഷാദ്,ജി.മോഹൻ തമ്പി,പെരുമ്പഴുതൂർ രവീന്ദ്രൻ,എസ്.രഘുനാഥൻ,അഡ്വ.സതീഷ് വസന്ത്,കുടപ്പനക്കുന്ന് വിനയചന്ദ്രൻ,പാലോട് രാജൻ,സണ്ണി ജോസഫ്,ശിവകുമാർ കരമന,പാളയം പത്മകുമാർ,എൻ.കണ്ണദാസൻ,കെ.എം.മാഹീൻ,നഗരൂർ എം.ഫസലുദീൻ,പെരുങ്കടവിള തങ്കപ്പൻ നായർ,കെ.ഹരി,അണ്ടൂർക്കോണം ഹൈദ്രോസ്,അഹമ്മദ് കുഞ്ഞ്,അർഷദ് കോക്ടെയിൽ എന്നിവർ പങ്കെടുത്തു.

ഫോട്ടോ: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ കൗൺസിൽ അംഗങ്ങളുടെ സെക്രട്ടേറിയറ്റ് ധർണ സംസ്ഥാന പ്രസി‌ഡന്റ് എസ്.എസ്.മനോജ് ഉദ്ഘാടനം ചെയ്യുന്നു