
തിരുവനന്തപുരം: സി.പി.ഐ ഇടതുപക്ഷ നിലപാട് നിലനിറുത്തുന്നുണ്ടെങ്കിൽ എൽ.ഡി.എഫ് വിട്ട് പുറത്തു വരണമെന്ന് ആർ.എസ്.പി സംസ്ഥാന സെക്രട്ടറി ഷിബുബേബിജോൺ. കന്യാകുമാരി മുതൽ കാശ്മീർ വരെ കോൺഗ്രസ് നേതൃത്വം നൽകുന്ന ഇന്ത്യാ സഖ്യത്തിന്റെ ഭാഗമാകണം. ഇടതുപക്ഷ നയങ്ങളിൽ നിന്ന് വ്യതിചലിച്ച പിണറായി എൽ.ഡി.എഫിന്റെ അന്തകനാണെന്ന് സി.പി.ഐ മനസിലാക്കണമെന്നും അദ്ദേഹം പറഞ്ഞു. ലോക്സഭാ തിരഞ്ഞെടുപ്പിൽ തിരുവിതാംകൂറിലും തൃശൂരിലും സി.പി.എം വോട്ട് ബി.ജെ.പിക്ക് പോയി. മലബാറിൽ സി.പി.എമ്മിന്റെ ബഹുഭൂരിപക്ഷം വോട്ടും യു.ഡി.എഫിന് കിട്ടി. എന്നിട്ടും സി.പി.എം ഈ വിഷയം ഗൗരവത്തിൽ കാണുന്നില്ല. കേന്ദ്ര സെക്രട്ടേറിയറ്റ് അംഗം എ.എ. അസീസും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.