നെടുമങ്ങാട് : പതിനാറാംകല്ല് ഗ്രാമസേവാസമിതി ഗ്രന്ഥശാലയിൽ നടന്ന ഗ്രാമോത്സവത്തിൽ വിദ്യാഭ്യാസ പ്രതിഭകളെ അനുമോദിച്ചു. വാർഡ് കൗൺസിലർ വിദ്യാവിജയന്റെ അദ്ധ്യക്ഷതയിൽ സംസ്ഥാന ലൈബ്രറി കൗൺസിൽ സെക്രട്ടറി വി.കെ.മധു ഉദ്ഘാടനം ചെയ്തു. ഓണത്തിന് ഒരു കുട്ടപ്പൂവ് പദ്ധതിയുടെ ഉദ്ഘാടനം നെടുമങ്ങാട് നഗരസഭ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പി.ഹരികേശൻ നായരും വായനപക്ഷാചരണം താലൂക്ക് ലൈബ്രറി കൗൺസിൽ അംഗം രാജശേഖരൻനായരും നിർവഹിച്ചു.യുവസാഹിത്യകാരായ അനിൽ പരുത്തിക്കുഴി, രജനി സേതു, ഗ്രന്ഥശാല സെക്രട്ടറി എസ്. സതീശൻ,പ്രസിഡന്റ്‌ ആർ.ദിലീപ്കുമാർ,സാംബശിവൻ,അരുൺകൃഷ്ണൻ എന്നിവർ നേതൃത്വം നൽകി.വലിയമല സുരേഷ് സ്വാഗതവും എസ്.സീന നന്ദിയും പറഞ്ഞു.